തിരുവനന്തപുരം∙ കുഴഞ്ഞുവീണ മദ്ധ്യവയസ്‌കൻ ഓടയിൽ തലയിടിച്ചു മരിച്ചു. വിഴിഞ്ഞം വലിയവിളാകം വിജയാബാങ്കിന് എതിർവശം ഉദയാബിൽഡിങിൽ ഹക്കീംഷാ (60) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30നു പ്രസ്ക്ലബിനു സമീപത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ ഹക്കീം വാഹനം ഒതുക്കി നിർത്തിയ ശേഷം സിഗരറ്റ് വലിച്ചുകൊണ്ട് നിൽക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ഓടയിലെ സ്ലാബിൽ തലയിടിച്ചു രക്തം വാർന്നൊഴുകിയ ഹക്കീമിനെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മലേഷ്യയിലും പിന്നീട് നാട്ടിലും വ്യാപാരിയായിരുന്ന ഹക്കീം അവിവാഹിതനാണ്.