ആലപ്പുഴ : അനധികൃത ചില്ലറ മദ്യവില്പന നടത്തിയ ആളെ എക്സൈസ് സംഘം പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡിൽ വളവനാട് ആഞ്ചിലപറമ്പ് വീട്ടിൽ രാജേന്ദ്രനെയാണ് ആലപ്പുഴ എക്സൈസ് റേഞ്ച് ഒാഫീസിലെ പ്രിവന്റീവ് ഒാഫീസർ റോയ് ജേക്കബിന്റെ നേതൃത്വത്തിൽ പിടി കൂടിയത്. 10 ലിറ്റർ വിദേശമദ്യം ഇയാളിൽ നിന്ന് കണ്ടെടുത്തു. ഫോണിൽ ബന്ധപ്പെടുന്നവർക്ക് മദ്യം എത്തിച്ചു കൊടുക്കുകയായിരുന്നു ഇയാളുടെ രീതി. എക്സൈസുകാരുടെ നിരന്തരം നിരീക്ഷണം നടത്തിവരവെയാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. സിവിൽ എക്സൈസ് ഒാഫീസർമാരായ ബി.എം.ബിയാസ്,എം.സി.ബിനു,ടി.ജി.സുർജിത്ത്, ഡ്രൈവർ പ്രഭാത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.