അമ്പലപ്പുഴ: ദേശീയപാതയിലൂടെ ബൈക്കിൽ സഞ്ചരിക്കവേ സഹോദരങ്ങൾക്ക് സൂര്യതാപമേറ്റു. പുറക്കാട് കരൂർ തമ്പി നിവാസിൽ ഗോപകുമാർ (44), സുധീഷ് കുമാർ (38) എന്നിവർക്കാണ് തോൾ ഭാഗത്ത് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഹരിപ്പാടിനു സമീപത്തായിരുന്നു സംഭവം. ഇരുവരും അമ്പലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഗോപകുമാർ റവന്യൂ വകുപ്പിലെയും സുധീഷ് കുമാർ പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെയും ജീവനക്കാരാണ്