tv-r

തുറവൂർ : നവോത്ഥാനത്തിന്റെ മറവിൽ ഹിന്ദു സമുദായത്തെയും വിശ്വാസത്തെയും ഇല്ലാതാക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു. മഹിളാ മോർച്ച അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യുവമോർച്ച സംസ്ഥാന സമിതി അംഗം ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീരഞ്ജിനി, കെ എൻ ഓമന. സിന്ധു ഷാജി തുടങ്ങിയവർ സംസാരിച്ചു..