varghese

എടത്വ: ബൈക്കിൽ ലോറിയിടിച്ച് എൻജിനിയറായ യുവാവ് മരിച്ചു. എടത്വ കുന്തിരിക്കൽ തോട്ടത്തിൽ ജയിംസിന്റെ മകൻ വർഗീസ് ഐസക് (ജസ്റ്റിൻ-25) ആണ് മരിച്ചത്. ജോലി സ്ഥലത്തേക്ക് പോകവെ എറണാകുളം അരൂരിൽവച്ച് ഇന്നലെ രാവിലെ 5.30 നായിരുന്നു അപകടം. ഇടിയിൽ ലോറിക്കടിയിലേക്ക് തെറിച്ച ജസ്റ്റിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം ജെ.പി. വെഞ്ചേഴ്‌സ് കൺസ്ട്രക്ഷൻ കമ്പനിയിലായിരുന്നു ജോലി. അമ്മ പച്ചതോട്ടുകടവിൽ ലീലാമ്മ.ഏക മകനായിരുന്നു.