pkl-1

പൂച്ചാക്കൽ: :വടുതല മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബിന്റെ 29 മത് അഖില കേരള സെവൻസ് ബൂട്ടഡ് ഫ്ളഡ് ലൈറ്റ് ഫുട്ബാൾ ടൂർണ്ണമെന്റിന് തുടക്കമായി. വയലാർ എം.കെ കൃഷ്ണൻ, സി.എച്ച് ഉമ്മർകുട്ടി, എം.കെ അബ്ദുൽ ഗഫൂർ ഹാജി, എടത്തിരി രാംജി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും, കാഷ് അവാർഡിനും വേണ്ടിയുള്ള ഫുട്ബാൾ മേള വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിലാണ് നടക്കുന്നത്. 8 ടീമുകൾ പങ്കെടുക്കും. മാനവ സൗഹാർദ റാലിയോടെയാണ് മേളയ്ക്ക് തുടക്കമായത്. എം.എസ്.സി പ്രസിഡന്റ് സി.എം നസീർ പതാക ഉയർത്തി. വടുതല ജമാ അത്ത് സ്കൂൾ മാനേജർ കെ.എ പരീത് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഫുട്ബാൾ മത്സരം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. .ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് ഉദ്ഘാടനം അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസ് നിർവ്ഹിച്ചു. സുവനീർ കൺവീനർ പി.എം സുബൈർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ രാജൻ, കെ.രാജപ്പൻ നായർ, കെ.കെ പ്രഭാകരൻ, ഇ.കെ കുഞ്ഞപ്പൻ, ടി.എ അബ്ദുൾ ഷുക്കൂർ, പി.എ ഷംസുദ്ദീൻ, പി.മുഹമ്മദ് നസീർ, ഒ.കെ ബഷീർ, ഡി.എം ഹക്കീം, എൽ.എസ് സുന്ദരം, പി.എം ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.