thiruvizha

ചേർത്തല :തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.ക്ഷേത്രം തന്ത്റി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേ​റ്റ്. ഇന്ന് വൈകിട്ട് 4.30ന് ഓട്ടൻ തുള്ളൽ, 6.30ന് തായമ്പക, രാത്രി 8ന് സംഗീതക്കച്ചേരി.5ന് വൈകിട്ട് 5ന് ഓട്ടൻതുള്ളൽ,രാത്രി 7.30ന് ഉതൃട്ടാതി സദ്യ, 8.15ന് തിരുവാതിരകളി,9ന് നൃത്തസന്ധ്യ.6ന് രാവിലെ 10ന് സംഗീതാരാധന തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് ഓട്ടൻതുള്ളൽ,രാത്രി 8.30ന് ചെന്നൈ വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീതസദസ്.7ന് വൈകിട്ട് 7.30ന് സംഗീതാർച്ചന,രാത്രി 9.30ന് രാവണവിജയം മേജർസെ​റ്റ് കഥകളി.8ന് രാവിലെ 7.15ന് സംഗീതസദസ്,11ന് ശീതങ്കൻ തുള്ളൽ,ഉച്ചയ്ക്ക് 12ന് ഭരണിസദ്യ,വൈകിട്ട് 4.45ന് കാഴ്ചശ്രീബലി,രാത്രി 8.30ന് കീർത്തനജപലഹരി,11ന് ഭരണി വിളക്ക്. 9ന് ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി,രാത്രി 8ന് സംഗീതസദസ്,9ന് തിരുവാതിര കളി,11ന് കാർത്തിക വിളക്ക്.10ന് വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് നൃത്തസന്ധ്യ,10.30ന് വിളക്കിനെഴുന്നള്ളിപ്പ്,11.30ന് വരകാടി ദേവിയെ വരവേൽപ്പ്. 11ന് രാത്രി 9.30ന് പള്ളിവേട്ട.12ന് രാവിലെ 8ന് പറയ്‌ക്കെഴുന്നള്ളിപ്പ്,വൈകിട്ട് 7.30ന് സംഗീതസദസ്, 10ന് ആറാട്ട് വരവ്.