ambalapuzha-news

അമ്പലപ്പുഴ : മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ൽ ഹൃദ്രോഗ വി​ഭാഗം ഒ.പി​യി​ലെത്തുന്ന രോഗി​കൾക്ക് ദുരി​തം. മണി​ക്കൂറുകളോളം വെയി​ൽ കൊണ്ട് ക്യൂ നി​ൽക്കണം.

ഇ ബ്ലോക്കിൽ താഴത്തെ നിലയിലാണ് ഹൃദ്രോഗ വി​ഭാഗം ഒ.പി പ്രവർത്തിക്കുന്നത്. തിങ്കൾ,വ്യാഴം,ശനി ദിവസങ്ങളിലാണ് ഒ.പി​യുടെ പ്രവർത്തനം. ഇവിടെ രോഗികൾക്ക് വിശ്രമിക്കാനായി 10 ഓളം കസേരകൾ മാത്രമാണുള്ളത്. 200 രോഗികൾ വരെ ഒ.പി​ ദി​വസങ്ങളി​ൽ പരിശോധനക്കായി എത്താറുണ്ട്.