തുറവൂർ: പൊതുതോട് കൈയേറി മതിൽ കെട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡിൽ ചാത്തംവേലിൽ - കെ.പി റോഡരികിൽ നിന്ന് കുറുമ്പിൽ കായലിലേക്ക് കടന്നു പോകുന്ന തോട് കൈയേറിയാണ് സ്വകാര്യ വ്യക്തി മതിൽ കെട്ടാൻ ശ്രമിച്ചത്..നാട്ടുകാർ പ്രതിക്ഷേധവുമായി എത്തിയതോടെ കല്ലു കെട്ടുന്നത് നിറുത്തിവച്ചു. വർഷ കാലത്ത് ഇരുപതോളം കുടുംബങ്ങളുടെ വീട്ടുമുറ്റത്തെ പെയ്ത്ത് വെള്ളം ഈ തോട്ടിലൂടെയാണ് ഒഴുകി പോകുന്നത്. വരൾച്ചയെ തുടർന്ന് തോട്ടിൽ വെള്ളം വറ്റിയ നിലയിലാണ് നീരൊഴുക്ക് തടസ്സപ്പെടുത്തി തോട് കൈയേറി കല്ലു കെട്ടുന്നതിനെതിരെ നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് കുത്തിയതോട് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് സ്റ്റോപ്പ് മെമ്മോ നൽകി. I