election

ചേർത്തല:മോദി വർഗീയ രീതിയിൽ ജനങ്ങളെ വകവരുത്തുമ്പോൾ പിണറായി വിജയൻ രാഷ്ട്രീയമായി വകവരുത്തുകയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ ചേർത്തല മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്രവും സംസ്ഥാനവും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്.വർഗീയ ഫാസിസ്​റ്റുകളെ താഴെയിറക്കാൻ കോൺഗ്രസിനേ കഴിയൂവെന്നും വി.എം.സുധീരൻ പറഞ്ഞു..യു.ഡി.എഫ് ചെയർമാൻ വി.എം.ജോയി അദ്ധ്യക്ഷത വഹിച്ചു.
പി.വി.സുന്ദരൻ,സി.കെ.ഷാജിമോഹൻ,കെ.ആർ.രാജേന്ദ്രപ്രസാദ്,എസ്.ശരത്,സി.വി.തോമസ്,എ.എം.കബീർ,പി.വി.പുഷ്പാംഗദൻ,തോമസ് വടക്കേകരി,ജോമി ചെറിയാൻ,ടി.വി.പാർത്ഥൻ,ആർ.ശശിധരൻ,ജോണി തച്ചാറ,സജി കുര്യാക്കോസ്,അഡ്വ.സി.ഡി.ശങ്കർ,എസ്.കൃഷ്ണകുമാർ,ടി.എച്ച്.സലാം,ബാഹുലേയൻ,ഐസക് മാടവന,ജയലക്ഷ്മി അനിൽകുമാർ എന്നിവർ സംസാരിച്ചു.