minister-g-sudhakaran

ആലപ്പുഴ: പാണക്കാട് തങ്ങളെപ്പറ്റിയും രാഹുൽ ഗാന്ധിയുടെ കുടുംബത്തെപ്പറ്റിയും താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. പാണക്കാട് തങ്ങളെപ്പറ്റി മന്ത്രി​ വർഗീയമായി സംസാരിച്ചുവെന്ന് കഴിഞ്ഞ ദിവസം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം. ലിജു പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അമ്പലപ്പുഴ മണ്ഡലത്തിൽ ന്യൂനപക്ഷ സമുദായങ്ങളാണ് തന്നെ സഹായിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ ഇന്നത്തെ സ്ഥിതിയെപ്പറ്റിയും ബി.ജെ.പി, ആർ.എസ്.എസിനെപ്പറ്റിയുമാണ് താൻ സംസാരിച്ചത്. പാണക്കാട് തങ്ങളും താനുമായി നല്ല രാഷ്ട്രീയ ബന്ധമാണ്. അങ്ങനെയി​രി​ക്കേ അദ്ദേഹത്തെ ആക്ഷേപിക്കുമോ. രാഹുലിനെതിരെ പ്രസംഗിച്ചിട്ടില്ല. അദ്ദേഹം കാട്ടുന്ന മണ്ടത്തരങ്ങളെപ്പറ്റിയാണ് പറഞ്ഞിട്ടുള്ളത്. എം.ലിജുവിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും സുധാകരൻ പറഞ്ഞു.