കുട്ടനാട്: വിവാഹവാഗ്ദാനം നൽകിയ ശേഷം ട്രെയിൻ യാത്രയ്ക്കിടെ 22കാരിയെ ബാത്ത് റൂമിൽ വച്ച് പീഡിപ്പിച്ച കേസിൽ രാമങ്കരി പഞ്ചായത്ത് മിത്രക്കരി മാമ്മൂട്ടിൽ സജിതിനെ (26) രാമങ്കരി എസ്.ഐ. ആനന്ദബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: നാട്ടകം ഗവ. പോളിടെക്നിക് വിദ്യാർത്ഥികളായിരിക്കെ സൗഹൃദത്തിലായ ഇരുവരും രണ്ടു വർഷം മുമ്പ് ട്രെയിനിൽ യാത്രചെയ്യവേ ആയിരുന്നു സംഭവം. യുവതിയെ വിവാഹം കഴിക്കാമെന്ന് സജിത്ത് ആവർത്തിച്ച് പറഞ്ഞെങ്കിലും ഒടുവിൽ പിൻമാറുകയായിരുന്നു. യുവതിയുടെ ബന്ധുക്കൾ രാമങ്കരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. റെയിൽവേ പൊലീസിനാണ് തുടർന്നുള്ള അന്വേഷണം.