a

മാവേലിക്കര: സിവിൽ സർവീസ് പരീക്ഷയിൽ 288ാം റാങ്ക് നേടി മാവേലിക്കരയുടെ അഭിമാനമായി സൂരജ് ഷാജി . മാവേലിക്കര കൊയ്പ്പള്ളികാരാഴ്മ കൈപ്പള്ളിൽ വീട്ടിൽ ഷാജിയുടെയും അനിലയുടെയും മകനാണ് ഡൽഹിയിൽ താമസമാക്കിയിട്ടുള്ള സൂരജ്. സർദാർ പട്ടേൽ വിദ്യാലയത്തിൽ സ്‌കൂൾപഠനം പൂർത്തിയാക്കി ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഇക്കണോമിക്‌സ് ഹോണേഴ്‌സിൽ ബി.എ നേടിയ സൂരജ് ജാമിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിൽ എം.എക്ക് പഠിക്കുമ്പോഴാണ് സിവിൽ സർവ്വീസ് പരീക്ഷ എഴുതിയത്.

ഇന്ത്യൻ യുവത്വം സാമൂഹ്യബോധവും വായനാ ശീലമുള്ളവരാമാകണം എന്നതാണ് സൂരജിന് പുതിയ തലമുറക്ക് നൽകാനുള്ള ഉപദേശം. സർക്കാർ സർവ്വീസിൽ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച ഷാജി മകന്റെ പഠനത്തിനു വേണ്ടിയാണ് ഡൽഹിയിൽ സ്ഥിരതാമസമാക്കിയത്.