prathi

മാന്നാർ: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ വീടുകയറി അക്രമിച്ച കേസിലെ പ്രതി ചെന്നിത്തല പഞ്ചായത്ത് വലിയകുളങ്ങര വടക്കേ തോപ്പിൽ ശ്രിജിത്തിനെ (32) മാന്നാർ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി പതിനൊന്നിനായിരുന്നു സംഭവം.

വീടിന്റെ ഓടിളക്കി മുറിക്കുള്ളിൽ കയറിയ ഇയാൾ ഉറക്കത്തിലായിരുന്ന വൃദ്ധയെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് വാതിൽ തുറന്ന് രക്ഷപ്പെട്ടു. മാന്നാർ പൊലീസിൽ ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സമീപ വീട്ടിലെ സി.സി ടി.വി പരിശോധനയിൽ പ്രതിയുടെ ചിത്രം വ്യക്തമായി. വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കാരാഴ്മയിലെ സജീവ ബി.ജെ.പി പ്രവർത്തകനാണ് ശ്രീജിത്തെന്ന് പൊലീസ് പറഞ്ഞു.