ആലപ്പുഴ: അരൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ 50 വയസ് തോന്നിക്കുന്ന സ്ത്രീയെ പൊലീസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശിയെന്ന് സംശയിക്കുന്നു. തലയ്ക്കും മുഖത്തുമാണ് പരിക്ക്.