# രണ്ടിടത്തും ആരും പത്രിക പിൻവലിച്ചില്ല
ആലപ്പുഴ: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിൽ അന്തിമ പട്ടികയായി. ആലപ്പുഴയിൽ 12ഉം മാവേലിക്കരയിൽ 10 ഉം സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രണ്ടു മണ്ഡലത്തിലും ആരും പത്രിക പിൻവലിച്ചില്ല. കളക്ടർ എസ്.സുഹാസ് സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു.
# ആലപ്പുഴ
അഡ്വ.എ.എം. ആരിഫ്- സി.പി.എം (ചുറ്റിക, അരിവാൾ, നക്ഷത്രം)
അഡ്വ.ഷാനിമോൾ ഉസ്മാൻ- കോൺഗ്രസ് (കൈപ്പത്തി)
ഡോ.കെ.എസ്.രാധാകൃഷ്ണൻ- ബി.ജെ.പി (താമര)
അഡ്വ.പ്രശാന്ത് ഭീം - ബി.എസ്.പി (ആന)
എ.അഖിലേഷ്- അംബേദ്കറൈറ്റ് പാർട്ടി ഒഫ് ഇന്ത്യ (കോട്ട്)
ആർ. പാർത്ഥസാരഥി വർമ്മ- എസ്.യു.സി.ഐ (ബാറ്ററി ടോർച്ച്)
വർക്കല രാജ്- പി.ഡി.പി (കപ്പും സോസറും)
കെ.എസ്. ഷാൻ- എസ്.ഡി.പി.ഐ (ആട്ടോറിക്ഷ)
താഹിർ-സ്വതന്ത്രൻ (ആന്റിന)
വയലാർ രാജീവൻ- സ്വതന്ത്രൻ (ഏഴ് കരിണങ്ങളോടു കൂടിയ പേന നിബ്ബ്)
സതീഷ് ഷേണായി- സ്വതന്ത്ര (ആപ്പിൾ)
സന്തോഷ് തുറവൂർ- സ്വതന്ത്ര (ഓടക്കുഴൽ)
# മാവേലിക്കര:
കൊടിക്കുന്നിൽ സുരേഷ്- കോൺഗ്രസ് (കൈപ്പത്തി)
ചിറ്റയം ഗോപകുമാർ- സി.പി.ഐ (ധാന്യക്കതിരും അരിവാളും)
തഴവ സഹദേവൻ -ബി.ഡി.ജെ.എസ് (കുടം)
രാജഗോപാലൻ - ബി.എസ്.പി (ആന)
ബിമൽജി- എസ്.യു.സി.ഐ (ബാറ്ററി ടോർച്ച്)
അജയകുമാർ- സ്വതന്ത്രൻ (ഘടികാരം)
ഡി.അജി- സ്വതന്ത്രൻ (ഓടക്കുഴൽ)
ഉഷ അശോകൻ- സ്വതന്ത്ര (ഓട്ടോറിക്ഷ)
കെ.പി. കുട്ടൻ- സ്വതന്ത്രൻ (വിസിൽ)
ആർ.രാഘവൻ- സ്വതന്ത്രൻ (കാമറ)