photo

ചാരുംമൂട്: പിണറായി ഭരണത്തിൽ സ്ത്രീകൾക്ക് സുരക്ഷയില്ലാതായെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് പറഞ്ഞു. മാവേലിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിനായി മാവേലിക്കര നിയോജക മണ്ഡലം വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നൂറനാട്ട് നടന്ന വനിതാരവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മഹിളാ കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.ആർ.ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി
കുഞ്ഞുമോൾ രാജു, ബി.രാജലക്ഷ്മി, ലളിതാ രവീന്ദ്രനാഥ്, ലില്ലി ഗോപാലകൃഷ്ണൻ, ഗീതാ രാജൻ, നബീസത്ത്, സൂസമ്മ തുടങ്ങിയവർ സംസാരിച്ചു.