tv-r

അരൂർ: ദേശീയപാതയിൽ ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിനു സമീപം നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. കാർ യാത്രികരായ 3 പേർക്ക് പരിക്കേറ്റു.കോയമ്പത്തൂരിൽ താമസിക്കുന്ന റാണി നീലകണ്ഠൻ (46), പാർവ്വതി (69), കീർത്തി (32) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ എറണാകുളത്തെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെത്തിയ മൂവർ സംഘം കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ പുലർച്ചെ 3 നായിരുന്നു അപകടം. അരൂരിൽ നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളാണ് കാറിനുള്ളിൽ കുടുങ്ങി പോയ യാത്രക്കാരെ ഡോർ പൊളിച്ച് പുറത്തെടുത്തത്.

ചിത്രം - ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിനു സമീപം ഇന്നലെ പുലർച്ചെ ഉണ്ടായ അപകടത്തിൽ തകർന്ന കാർ .