പൂച്ചാക്കൽ: വടുതല മുഹമ്മദൻസ് സ്പ്പോർട്ടിംഗ് ക്ലബിന്റെ ഫുട്ബാൾ ടൂർണമെന്റിൽ അനന്തപുരി എഫ്.സിയെ തോല്പിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് മലപ്പുറം ട്രോഫി നേടി. അരൂർ മനാറ അനസ് ഹാജിയാണ് ബ്ലാക്ക് ആൻറ് വൈറ്റ് മലപ്പുറത്തെ സ്പോൺസർ ചെയ്തത്. സമാപന സമ്മേളനം തൈക്കാട്ടുശ്ശേരി ബ്ലോക് പഞ്ചായത്ത്പ്രസിഡന്റ് നിർമ്മല ശെൽവരാജ് ഉദ്ഘാടനം ചെയ്തു. ടി. എം അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ എൻ.വി. സുരേഷ് ബാബു, ഒളിമ്പ്യൻ മനോജ് ലാൽ, കൺവീനർ എൻ. എം. ബഷീർ, ക്ലബ്ബ്പ്രസിഡൻറ് നസീർ ചാണിയിൽ, സെക്രട്ടറി റഹ്മത്തുള്ള, കോ ഓർഡിനേറ്റർ ഷാജിർ ഖാൻ, ഫൈൻ ആർട്ട്സ് കൺവീനർ ഹക്കീം, വൈസ് പ്രസിഡന്റ് കെ.പി നടരാജൻ, ട്രഷറർ സിറാജുദീൻ, പരീത് കട്ടുവള്ളി, രാധാകൃഷ്ണൻ ,തെനൂർ രാമചന്ദ്രൻ ,ഒ.കെ. ബഷീർ, വൈസ്.ചെയർമാൻ കെ. ഡി പ്രസന്നൻ,പബ്ലിസിറ്റി ചെയർമാൻ നവാസ്, കൺവീനർ വഹീദ്, സുവനിയർ കൺവീനർ സുബൈർ പി.എം, അഷ്റഫ് കാകൃതറ, ,ഷെഹീർ പുതുമന, സുജീവൻ വടുതല,ഷമീർ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.