കായംകുളം: രഹസ്യമായി സാമ്പത്തിക ഇടപാട് നടത്തിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന പുതുപ്പള്ളി കൊച്ചുവീട്ടിൽ ജംഗ്ഷൻ വിദ്യാമന്ദിരത്തിൽ ബിനുവിൻറെ വെട്ടേറ്റ ഭാര്യ രേഷ്മയെ (36) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെയായിരുന്നു സംഭവം. സ്വന്തം മകന് വൃക്കരോഗമാണെന്ന് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് മൂന്നര ലക്ഷത്തോളം തട്ടിയെടുത്തത് ഉൾപ്പെടെ രേഷ്മ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിനു ജില്ലാ പൊലീസ് മേധാവിക്ക് നേരത്തെ പരാതി നൽകിയിരുന്നു.