ചേർത്തല:കുളത്രക്കാട്ട് വെളി ശിവാനന്ദപുരം അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാ വാർഷികവും തുടങ്ങി.എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം വി.എൻ.ബാബു ദീപപ്രകാശനം നിർവഹിച്ചു.മാത്താനം അശോകൻ തന്ത്രി വിഗ്രഹ പ്രതിഷ്ഠ നടത്തി.ഇന്ന് രാവിലെ 10ന് വരാഹാവതാരം.10ന് രാവിലെ 9.30ന് നരസിംഹാവതാരം.11ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം.12ന് രാവിലെ 10ന് നവഗ്രഹപൂജ,11ന് ഗോവിന്ദപട്ടാഭിഷേകം.13ന് രാവിലെ 10.30ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.14ന് രാവിലെ 9ന് കുചേലഗതി.15ന് രാവിലെ 10ന് സ്വർഗാരോഹണം.16ന് പ്രതിഷ്ഠാ വാർഷികം,രാവിലെ 11ന് കലശാഭിഷേകം,രാത്രി 8ന് സംഗീതഭജൻ.