tv-r

തുറവൂർ: വേനൽ മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു.എഴുപുന്ന തെക്ക് വല്ലേത്തോട് കുന്നേൽ സുകുമാരന്റെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് മുറ്റത്തെ മരം വീണ് തകർന്നത്.വീടിന്റെ ഭിത്തിയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 12.45 നായിരുന്നു സംഭവം. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സുകുമാരനും ഭാര്യ ലീലയും മക്കളും ചെറുമക്കളുമടക്കം 6 പേർ ശബ്ദം കേട്ട്പുറത്തേക്കിറങ്ങിയോടിയതിനാൽ ദുരന്തം ഒഴിവായി. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു.

വല്ലേത്തോട് കുന്നേൽ സുകുമാരന്റെ വീട്മരംവീണ് തകർന്ന നിലയിൽ.