a

മാവേലിക്കര: എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ മാവേലിക്കര മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനത്തിൽ ആവേശമേറി. ചുനക്കര പഞ്ചായത്തിലെ കോമല്ലൂരിൽ നിന്ന് ആരംഭിച്ച പര്യടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ എ. രാഘവൻ, കെ. ചന്ദ്രനുണ്ണിത്താൻ, എൻ.എസ്. ശ്രീകുമാർ, ജി.രാജമ്മ, വി.ബിനു, അഡ്വ.കെ.അശോക് കുമാർ, എ.മണിയമ്മ, വിനോദ് തോമസ് കണ്ണാട്, ജേക്കബ് ഉമ്മൻ, എം.സുബൈർ, നൂറനാട് ജയകുമാർ, അനുശിവൻ എന്നിവർ സംസാരിച്ചു.