photo

ചേർത്തല:കെ.എം.മാണിയുടെ നിര്യാണത്തിൽ അനുശോചിച്ച് യു.ഡി.എഫ് ചേർത്തല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൗനജാഥ നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ചെയർമാൻ വി.എം.ജോയ് അദ്ധ്യക്ഷത വഹിച്ചു.സി.കെ.ഷാജി മോഹൻ,സി.വി.തോമസ്,തോമസ് വടക്കേക്കരി,ആർ.ശശിധരൻ, സിറിയക് കാവിൽ,മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ,എം.കെ.ജിനദേവ്,സജി കുര്യാക്കോസ്,നവപുരം ശ്രീകുമാർ,ടി.ഡി.രാജൻ എന്നിവർ സംസാരിച്ചു.

കെ.എം.മാണിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ്(എം)ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു.പ്രസിഡന്റ് തോമസ് വടക്കേക്കരി അദ്ധ്യക്ഷത വഹിച്ചു.വി.ടി.ജോസഫ്,വി.എം.ജോയി,സിറിയക് കാവിൽ,സി.ഇ.അഗസ്റ്റിൻ,തമ്പി ചക്കുങ്കൽ,ലാലി കുര്യാക്കോസ്,ജോസ് കൊണ്ടോടിക്കരി,പി.ബി.വിത്സൺ എന്നിവർ സംസാരിച്ചു.