ഹരിപ്പാട്: വാടക വീട്ടിൽ കഴിഞ്ഞ ശ്രീകലയ്ക്കും മക്കൾക്കും സ്വപ്ന സാഫല്യമായി സ്വന്തം വീട്. പ്രായപൂർത്തിയായ രണ്ട് പെൺമക്കളോടൊപ്പം വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞു പോന്ന ശ്രീകലയ്ക്ക് മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയാണ് 9 ലക്ഷം രൂപ വിനിയോഗിച്ച് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ സഹകരണത്തോടെ വീട് നിർമ്മിച്ച് നൽകിയത്. വീട് കൈമാറ്റ ചടങ്ങിൽ സാന്ത്വനം പ്രസിഡന്റ് ജോൺതോമസ് അദ്ധ്യക്ഷനായി. സ്വാമി അസ്പർശാനന്ദ വീടിന്റെ താക്കോൽ കൈമാറി. ജി.ഹരികുമാർ, കെ.സോമനാഥൻ നായർ, എൻ.കരുണാകരൻ, എം.മണിലേഖ, രാധാ രാമചന്ദ്രൻ, എസ്.സലികുമാർ, എസ്.ദീപു, ഷാജി ഡേവിഡ്, രവീന്ദ്രനാഥപിള്ള, ബേബി ലക്ഷ്മി, മാത്യു ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു.