ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്തിൽ മേട്ടുംപുറം മഖാം ഉറൂസിന് ഇന്നലെ കൊടിയേറി. 14 ന് അന്നദാനത്തോടെയും കൂട്ടപ്രാർത്ഥനയോടെയും സമാപിക്കും.
ഇന്നലെ രാവിലെ ആദിക്കാട്ടുകുളങ്ങര ദർഗ്ഗാ ഷെരീഫിൽ മഖാം സിയാറത്തിനു ശേഷം കൊടിയെടുപ്പ് ചടങ്ങ് നടന്നു. തുടർന്ന് ദിഖ്ർ ജാഥ മേട്ടുംപുറം ഉപ്പൂപ്പായുടെ മഖാമിലേക്ക് പുറപ്പെട്ടു.മദ്രസാ വിദ്യാർത്ഥികളും ജമാഅത്ത് അംഗങ്ങളും ജാഥയിൽ പങ്കെടുത്തു.
മഖാമിൽ എത്തിയ ശേഷം ചീഫ് ഇമാം ഫഹ്റുദീൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയ്ക്കു ശേഷം ജമാ അത്ത് പ്രസിഡന്റ് എസ്.ഇബ്രാഹിം റാവുത്തർ കൊടിയേറ്റി.
രാത്രി 8 ന് മേട്ടുംപുറം ഇമാം ഹാഷിം മൗലവിയുടെ നേതൃത്വത്തിൽ ഖുത്തുബിയ്യത്ത് നടന്നു.
ജമാഅത്ത് സെക്രട്ടറി സിയാദ് അബദുൾ മജീദ്, ഭാരവാഹികളായ നിഷാദ് ജമാൽ, ഹാഷിം ഹബീബ്, അൻവർ സാദത്ത്, അസി.ഇമാം അർഷുദീൻ മൗലവി തുടങ്ങിയവർ ദിഖ്ർ ജാഥയ്ക്കും കൊടിയേറ്റിനും നേതൃത്വം നൽകി. ഇന്ന് രാത്രി 8 ന് മതപ്രഭാഷണം നടക്കും.