മാന്നാർ: മാന്നാർ സ്റ്റോർ ജംഗ്ഷനിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വി.വി പാറ്റ് മെഷീനും പരിചയപ്പെടാൻ ഇന്നലെ ആളുകൂടി. പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണ് ഉദ്യോഗസ്ഥർ ഇവയുടെ പ്രവർത്തന രീതി വിശദീകരിച്ചത്. സംശയങ്ങൾക്ക് വ്യക്തമായ വിശദീകരണവും നൽകി. വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്ന വീഡിയോകളും പ്രദർശിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്കിലെ ഹൗസിംഗ് ഓഫീസർ വി.ജി. ജോൺ, വി.ഇ.ഒ മാരായ അഖിൽ, രജത് കമൽ, പ്രവീൺ, ഷിജു, ഷിബു എന്നിവർ നേതൃത്വം നൽകി .