nda

ചേർത്തല:ആലപ്പുഴ പാർലമെന്റ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചാരണാർത്ഥം തണ്ണീർമുക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനറാലി നടത്തി.പോറ്റിക്കവലയിൽ നിന്ന് ആരംഭിച്ച റാലി ചെങ്ങണ്ടയിൽ സമാപിച്ചു.ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രൻ ഫ്ലാഗ് ഒഫ് ചെയ്തു.ബി.ഡി.ജെ.എസ് നിയോജക മണ്ഡലം സെക്രട്ടറി പി.ജയകുമാർ,വൈസ് പ്രസിഡന്റ് വിനോദ് കോയിക്കൽ,ജി.ശിവപ്രസാദ്,യുവമോർച്ച ജില്ലാ പ്രസിഡന്റ് സാജൻ എന്നിവർ സംസാരിച്ചു.