മാന്നാർ: പുതുക്കി നിർമ്മിച്ച വീട് പാലുകാച്ചൽ ചടങ്ങിന്റെ തലേന്നാൾ പെയിന്റിംഗ് ജോലിക്കിടെ വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കത്തിനശിച്ചു. ഹാൾ പൂർണമായും കത്തി. ചെന്നിത്തല കോട്ടമുറി കവറുകാട്ട് യോഹന്നാന്റെ (കുഞ്ഞുമോൻ) വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്.
ഹാളിന്റെ സീലിംഗ് പെയിന്റിംഗിനിടെ താഴെ വീണ പെയിന്റ് യന്ത്രമുപയോഗിച്ച് നീക്കംചെയ്യുന്നിനിടെയാണ് സംഭവം. മാവേലിക്കരയിൽ നിന്നുള്ള രണ്ടു യൂണിറ്റ് അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.