udf

മാവേലിക്കര: യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ ചങ്ങനാശേരിയിലെ രണ്ടാം ഘട്ട സ്വീകരണ പരിപാടികൾക്ക് ഇന്നലെ രാവിലെ പായിപ്പാട് ജംഗ്ഷനിൽ തുടക്കമായി. നൂറുകണക്കിന് ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടേയും അകമ്പടിയോടെയായിരുന്നു പ്രചാരണം. കാഞ്ഞിരത്തിൻമൂട് ജംഗ്ഷനിൽ സമാപിച്ചു. കുന്നത്തൂർ നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട സ്വീകരണ പരിപാടികൾ നാളെ രാവിലെ 8 ന് മലനട ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. സോമവിലാസത്ത് സമാപിക്കും.