pkl-1

പൂച്ചാക്കൽ: മത്സ്യത്തൊഴിലാളിയായ പാണാവള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കൈതവളപ്പിൽ സുരേന്ദ്രനെ (58) വേമ്പനാട്ടു കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി കായലിൽ ചേലാട്ടു ഭാഗം അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന് കിഴക്ക് ഭാഗത്താണ് വള്ളത്തിൽ സുരേന്ദ്രൻ മത്സ്യബന്ധനത്തിന് പോയത്. നീട്ടു വല ശരീരത്തിൽ ഉടക്കി വെള്ളത്തിലേക്കു മറിയുകയായിരുന്നുവെന്ന് കരുതുന്നു. വലയിൽ ഉടക്കിയ നിലയിൽ വള്ളത്തിന് സമീപം തേനംപുഴ ചെറുകാട്ട് റിസോർട്ടിന് കിഴക്ക് ഭാഗത്തായി ഇന്നലെ രാവിലെ ആറോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പൂച്ചാക്കൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: സതി. മക്കൾ: മഞ്ജു, അരുൺ, മരുമകൻ: സുബീഷ്.