ambalapuzha-news

അമ്പലപ്പുഴ: കഞ്ചാവ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞ കേസിൽ 3 പേർ അറസ്റ്റിൽ. വണ്ടാനം വൃക്ഷവിലാസം തോപ്പിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (47), ചളളി തോപ്പ് വീട്ടിൽ ഷെമീർ (25), കൊല്ലംപറമ്പ് വീട്ടിൽ ആസിഫ് (24) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കേസുകളിലെ പ്രതിയായ അബൂബക്കറെ പുന്നപ്ര ഭാഗത്തു വെച്ച് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തു ജീപ്പിൽ കൊണ്ടു പോകാനൊരുങ്ങവെ പ്രതികൾ ചേർന്ന് എക്സൈസ് ജീപ്പ് തടയുകയും വിവരമറിഞ്ഞ് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു