ഹരിപ്പാട്: കായംകുളം, ഹരിപ്പാട് മണ്ഡലങ്ങളിലെ വോട്ടർപട്ടിക തയ്യാറാക്കുന്ന ജോലികൾ ആരംഭിച്ചു. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ഒഫീസിൽ നിന്നു രേഖകൾ ഉൾപ്പെടെ പുതിയ റവന്യു ടവർ കെട്ടിടത്തിലേക്ക് കൊണ്ടു വന്നാണ് ജോലികൾ നടക്കുന്നത്. നിർമ്മാണം പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം നടന്നിട്ടില്ലാത്ത റവന്യു ടവറിലേക്ക് ജോലി മാറ്റുന്നതിന് പ്രത്യേകം അനുമതി വാങ്ങിയിരുന്നു. വാടക കെട്ടിടത്തിലെ കടുത്ത ചൂടും സൗകര്യക്കുറവും കണക്കിലെടുത്താണ് സൗകര്യമുള്ള റവന്യു ടവറിലേക്ക് ജോലികൾ മാറ്റിയതെന്ന് അധികൃതർ പറഞ്ഞു. തഹസിൽദാർമാരായ ടി.ഐ. വിജയസേനൻ, രഹ്‌നായുനുസ്, ഡെപ്യൂട്ടി തഹസിൽദാർ (ഇലക്ഷൻ വിഭാഗം) മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിൽ 30 ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.