rss

വള്ളികുന്നം:ഉത്സവ പറമ്പിലെ തർക്കത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. താളീരാടി പുത്തൻപുര വടക്കതിൽ ഗിരീഷ് (24), വിഷ്ണുഭവനത്തിൽ വിഷ്ണു (26), ഷൈനു ഭവനത്തിൽ ഷൈനു (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് താളിരാടി പാല മുറ്റത്ത് വടക്കതിൽ രഞ്ജിത്തിനെ (30) താളിരാടി ഇലഞ്ഞിക്കൽ ജംഗ്ഷനിൽ ഗുരുമന്ദിരത്തിന് സമീപം വച്ച് ഏഴംഗ സംഘഗ വെട്ടി പരിക്കേല്പിച്ചത്.തലയ്ക്കും കാലിനും പരിക്കേറ്റ രഞ്ജിത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി വളളികുന്നം പൊലീസ് പറഞ്ഞു.