f

ഹരിപ്പാട്: ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് സമീപമുള്ള ബേക്കറി കത്തി നശിച്ചു.2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആറാട്ടുപുഴ കുന്നുംപുറത്ത് ലാൽ ഭവനിൽ സോമന്റെ ഉടമസ്ഥയിലുള്ള ശ്യാം ബേക്കറിയിലാണ് ഇന്നലെ വെളുപ്പിനെ 3.30 ഓടെ തീപിടിത്തമുണ്ടായത്. കടയ്ക്കുള്ളിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാർ വെള്ളം കോരി ഒഴിച്ചെങ്കിലും തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞില്ല. കായംകുളത്ത് നിന്നും അഗ്നി ശമനസേന എത്തിയാണ് തീ അണച്ചത്. കടയിലുള്ള ഫ്രിഡ്ജ്, ഫ്രീസർ, ഫാൻ, ട്യൂബുകൾ ഇലക്ട്രിക് ഉപകരണങ്ങൾ, മൂന്ന് അലമാര, ഫർണിച്ചറുകൾ എന്നിവ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.