കുട്ടനാട്: മാവേലിക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ കുട്ടനാട്ടിലെ മൂന്നാം ഘട്ട പര്യടനം പൂർത്തിയായി. ഇന്നലെ രാവിലെ കല്ലംപള്ളി ജംഗ്ഷനിൽ നിന്നാണ് പര്യടനം തുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിൽ ബി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. കൃഷ്ണനും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. എൽ.ഡി.എഫ് മണ്ഡലം ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് കെ.ആർ. ഭഗീരഥൻ, സെക്രട്ടറി അഡ്വ. ജോയികുട്ടി ജോസ്, കെ. ഗോപിനാഥൻ, അഡ്വ ആന്റണി, തോമസ് ജോസഫ്, ഉണ്ണിക്കൃഷ്ണൻ, ആർ. അനിൽകുമാർ, പി.എസ്.എം. ഹുസൈൻ, സുധിമോൻ, എ.സി. വിജയപ്പൻ, എ.ഡി. കുഞ്ഞച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.