ambalapuzha-news

അമ്പലപ്പുഴ: തോട്ടപ്പള്ളി തൈച്ചിറയിൽ പുറക്കാട് തോട്ടിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത് ബൈക്ക് അപകടം മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. പുറക്കാട് ആറാം വാർഡ് കന്നിട്ടയിൽ പീയൂസ് ഹെൻറി നെറോണയുടെ (70) മൃതദേഹമാണ് കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ തോട്ടിൽ കാണപ്പെട്ടത്.

ഇതേ സ്ഥലത്ത് രാത്രി എട്ടോടെ ബൈക്ക് മറിഞ്ഞ് പുറക്കാട് എണ്ണയ്ക്കാട്ട് കോളനിയിൽ ചന്ദ്രപ്പൻ (45), മകൻ ശരത് (18) എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിജനമായ സ്ഥലത്ത് പരിക്കേറ്റു കിടന്ന ഇരുവരെയും ഇതുവഴി വന്ന ബൈക്ക് യാത്രക്കാരാണ് ആട്ടോയിൽ ആശുപത്രിയിൽ എത്തിച്ചത്. ബൈക്ക് തെന്നി മറിയുകയായിരുന്നെന്ന് ചന്ദ്രപ്പൻ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ശരത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഈ ബൈക്കിൻറെ ഇടതു ഹാൻഡിൽ പീയുസിന്റെ ദേഹത്തു മുട്ടിയിട്ടുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. നട്ടെല്ലിന് ഒടിവുണ്ട്. പീയൂസിന്റെ സംസ്കാരം ഇന്ന് രാവിലെ 11ന് പുറക്കാട് ഇൻഫാന്റ് ജീസസ് ചർച്ച് സെമിത്തേരിയിൽ ഭാര്യ: ഡയാന. മക്കൾ - : വിൽസൺ, പെറ്റ്സി, പാറ്റ്സി, ഡൻസിൽ. മരുമക്കൾ: ഓസ്റ്റിൻ, ആൻസൺ