ഹരിപ്പാട്: പ്രളയകാലത്ത് ഹരിപ്പാട്, കരുവാറ്റ, വീയപുരം ഭാഗങ്ങളിലെ വെള്ളം ഒഴുകിമാറാൻ സഹായിച്ച കാർത്തികപ്പള്ളി-ഡാണാപ്പടി കൊപ്പാറക്കടവ് തോട് എക്കൽ അടിഞ്ഞ് വറ്റി വരണ്ടു.
ഉണങ്ങിക്കിടക്കുന്ന തോട് സംരക്ഷിക്കാൻ നിലവിൽ നല്ല സാഹചര്യമാണെങ്കിലും അധികൃതർ ഗൗനിക്കുന്നില്ല. ഓരു ജല നിയന്ത്രണത്തിനായി കാർത്തികപ്പള്ളിയിൽ മുട്ടിട്ടതിനെ തുടർന്ന് ഈ ഭാഗത്ത് ഒരു തുള്ളി വെള്ളമില്ല. കാർത്തികപ്പള്ളി മുതൽ വടക്കോട്ടു ഡാണാപ്പടി പാലം കഴിഞ്ഞും ഉണങ്ങിക്കിടക്കുന്നതിനാൽ, റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മഴ തുടങ്ങുന്നതിനു മുമ്പ് ആഴം കൂട്ടിയാൽ വെള്ളപ്പൊക്കം ഒഴിവാക്കാനാവും. ജലവിഭവ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇടപെട്ട് നപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.