a

മാവേലിക്കര: തെക്കേക്കര വടക്കേമങ്കുഴി ഗവ.ഹോമിയോ ആശുപത്രിയുടെ ടെറസിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 9ന് ആശുപത്രിക്ക് മുകളിൽ ഗ്രിൽ നിർമ്മിക്കാനെത്തിയ തൊഴിലാളികളാണ് ചുവന്ന തുണിയിൽ പൊതിഞ്ഞ് സഞ്ചിയിലാക്കിയ നിലയിൽ തലയോട്ടി ആദ്യം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തലയോട്ടി കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. തലയോട്ടിയിൽ പലയിടത്തും സ്കെച്ച് പേനകൾ കൊണ്ട് മാർക്ക് ചെയ്തിരുന്നു. ഏതെങ്കിലും മെഡിക്കൽ വിദ്യാർത്ഥി പഠിക്കാൻ ഉപയോഗിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്.ഐ ബിപിൻ പറഞ്ഞു. എങ്കിലും ടെറസിൽ തലയോട്ടി എത്തിയതിലെ ദുരൂഹത പൊലീസ് അന്വേഷിക്കുന്നുണ്ട്