ആലപ്പുഴ: നഗരസഭ ഗുരുമന്ദിരം വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബഷീർ കോയാപറമ്പലിന്റെ മാതാവും ഇരവുകാട് വാർഡ് കോയാപറമ്പിൽ എം. അബുവിന്റെ ഭാര്യയുമായ ഫാത്തിമാ ബീവി (78) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം തെക്കേ മഹല്ല് മുസ്ലിം ജുമാ മസ്ജിദിൽ. മറ്റ് മക്കൾ: നിസാർ കോയാപറമ്പിൽ (സി.പി.എം ആലപ്പുഴ ഏരിയാകമ്മറ്റിയംഗം, കേബിൾ ഓപ്പറേറ്റേഴ്സ് അസോ. ജില്ലാ പ്രസിഡൻറ്), ഗഫൂർ, യഹിയ, യൂസഫ്, റംല. മരുമക്കൾ : ഷിബിന, കവിത, കുഞ്ഞുമോൾ, ആരിഫ, കുഞ്ഞുമോൾ, അബ്ദുള്ളകുഞ്ഞ്.