ambalapuzha-news

അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. അമ്പലപ്പുഴ ശ്രീവത്സത്തിൽ വിധു (42), ഭാര്യ അമ്പിളി (38), മുരളി (49) ,ഭാര്യ ഷീജ (41), സഹോദരി മിനി (47) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം.കോട്ടയത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു പരിക്കേറ്റവർ. ഇവർ സഞ്ചരിച്ച കാറിൽ എതിർദിശയിൽ നിന്നു വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.