കായംകുളം: കൃഷ്ണപുരത്ത് ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് മാവനാൽകുറ്റി ജംക്‌ഷനിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മാരുതി ഓംമ്നി വാൻ കത്തി നശിച്ചത്. ഇലക്ട്രിക്കൽ തകരാറാണെന്ന് സംശയിക്കുന്നു. കായംകുളത്തു നിന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. വാഹനവുമായി എത്തിയവർ ഓടി രക്ഷപെട്ടതിനാലും വാൻ പൂർണമായും കത്തി നശിച്ചതിനാലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.