വളളികുന്നം: മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൽ.ഡി.എഫ് പടിഞ്ഞാറൻ മേഖലയുടെ നേതൃത്വത്തിൽ മണയ്ക്കാട് ജംഗ്ഷനിൽ നിന്ന് ചുനാട് ജംഗ്ഷനിലേക്ക് റാലി സംഘടിപ്പിച്ചു. തുടർന്ന് നടന്ന യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പടിഞ്ഞാറൻ മേഖല പ്രസിഡന്റ് എൻ.എസ്. ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ചു. ജി. മുരളി, കെ. ചന്ദ്രൻ, എൻ. മോഹൻകുമാർ, എസ്. രാജേഷ്, പി. ഷാജി, പ്രസാദ് എന്നിവർ സംസാരിച്ചു