വള്ളികുന്നം: ശബരിമല വിഷയത്തിൽ ബി.ജെ.പി.യും ഇടതുപക്ഷവും ഒരേ നയം സ്വീകരിക്കുകയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ പ്രചാരണാർത്ഥം വള്ളികുന്നം ചുനാട് ജംഗ്ഷനിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വള്ളികുന്നം മണ്ഡലം പ്രസിഡന്റ് ജി.രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, അഡ്വ.കോശി എം കോശി, അഡ്വ.കെ.പി.ശ്രീകുമാർ ,അഡ്വ. കെ. ആർ മുരളിധരൻ, ബി.രാജലക്ഷ്മി, എസ്.വൈ ഷാജഹാൻ, വിജയൻ പിള്ള, ശാനി ശശി, മഠത്തിൽ ഷുക്കൂർ, മിനു സജീവ്, തുടങ്ങിയവർ സംസാരിച്ചു.