ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചുനക്കര കിഴക്ക് 2888-ാം നമ്പർ ശാഖയിൽ പുതുതായി പണി കഴിപ്പിച്ച ഗുരുക്ഷേത്രത്തിന്റെ സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നടന്നു.
സുജിത് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു വിഗ്രഹ പ്രതിഷ്ഠ . ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം മാവേലിക്കര യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി എം പണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ചുനക്കര ജനാർദ്ദനൻ നായർ മുഖ്യ പ്രഭാഷണം നടത്തി. എസ് എൻ ട്രസ്റ്റ് അംഗം ഇറവങ്കര വിശ്വനാഥൻ , ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണൻ , വൈസ് പ്രസിഡന്റ് രാജേഷ് പുലരി, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ് അനിൽ രാജ്, ഡയറക്ടർ ബോർഡ് മെമ്പർ ജയകുമാർ പാറപ്പുറം , മേഖലാ കൺവീനർ രജിത് ചുനക്കര എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് ശശിധരൻ സ്വാഗതവും സെക്രട്ടറി കോമളൻ നന്ദിയും പറഞ്ഞു.