ചാരുംമൂട്: ഒന്നര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി ബസന്ത് മാലിയെ (24) എക്‌സൈസ് അറസ്റ്റ് ചെയ്തു.
നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന് സമീപത്തു നിന്ന് വെള്ളിയാഴ്ച രാത്രിയിലാണ് ഇയാൾ പിടിയിലായത്.
റേഞ്ച് ഓഫീസർ വി.രാധാകൃഷ്ണപിള്ള, പ്രിവന്റീവ് ഓഫീസർ കെ.പി. പ്രമോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.പ്രവീൺ, കെ.സുരേഷ് കുമാർ, യു. അനു, ജി.ശ്യാം, ആർ.പ്രകാശ്, എസ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.