kodiyettu

ചേർത്തല : മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ 9ന് ഓട്ടൻതുള്ളൽ,10ന് നൃത്തനൃത്യങ്ങൾ,ഉച്ചയ്ക്ക്12ന് ഉത്സവബലിദർശനം, രാത്രി 8.30ന് ഭക്തിഗാനാമൃതം,11.30ന് കഥകളി,നാളെ രാവിലെ 10ന് ഓട്ടൻതുള്ളൽ,11ന് ഡാൻസ്,രാത്രി 8.30ന് സംഗീതസദസ്, 11.30ന് കഥകളി , .23ന് രാവിലെ 9ന് ഓട്ടൻതുള്ളൽ,10ന് സംഗീതക്കച്ചേരി, 12ന് ഉത്സവബലി ദർശനം,രാത്രി 8.30ന് ശാസ്ത്രീയനൃത്തം,11.30ന് കഥകളി .24ന് രാവിലെ 7.30ന് ചെണ്ട അരങ്ങേ​റ്റം,10ന് ശീതങ്കൻ തുള്ളൽ,11ന് നൃത്തസന്ധ്യ,രാത്രി വയലിൻ സംഗീതിക,രാത്രി 11.30ന് കഥകളി .25ന് രാവിലെ 10ന് പറയൻതുള്ളൽ,11ന് അഷ്ടപദിക്കച്ചേരി,12.30ന് തിരുവാതിരകളി,രാത്രി 8.30ന് നൃത്തവിരുന്ന്,11.30ന് കഥകളി, കിരാതം. 26ന് രാവിലെ 9ന് ഓട്ടൻതുള്ളൽ,10ന് ചാക്യാർകൂത്ത്,12ന് ഉത്സവബലി ദർശനം,12.30ന് തിരുവാതിരകളി,വൈകിട്ട് 5ന് ആലുങ്കൽ നിവേദ്യം,സ്‌പെഷ്യൽ പഞ്ചാരിമേളം,രാത്രി 8.30ന് ഭക്തിഗാനമേള,11ന് പള്ളിവേട്ട,12ന് കഥകളി.ആറാട്ട് ഉത്സവദിനമായ 27ന് രാവിലെ 7മുതൽ തിരുവോണം സംഗീതാരാധന,8.30ന് ആദ്ധ്യാത്മിക പ്രഭാഷണം,10ന് ആനയൂട്ട്,10.30ന് ക്ലാസിക്കൽ ഭജൻസ്,12.30ന് തിരുവാതിരകളി,വൈകിട്ട് 5ന് കൽപ്പാത്തി ബാലകൃഷ്ണന്റെ സ്‌പെഷ്യൽ തായമ്പക,രാത്രി 8.45ന് ആറാട്ട് പുറപ്പാട്,9ന് ചലച്ചിത്രതാരം സരയൂവിന്റെ ഡാൻസ്,12ന് ആറാട്ട് വരവ്.