അമ്പലപ്പുഴ: അമ്പലപ്പുഴയിൽ കൊട്ടിക്കലാശത്തിനിടെ പരിക്കേറ്റവരെ ആലപ്പുഴ മെഡി ആശുപത്രിയിലെത്തി മന്ത്രി ജി. സുധാകരൻ സന്ദർശിച്ചു. അമ്പലപ്പുഴ സ്റ്റേഷനിലെ എസ്.ഐ ജോണി ഉൾപ്പെടെ ഇരുപതോളം പേർക്കാണ് പരിക്ക്.
കച്ചേരി മുക്കിലുള്ള കാണിക്കവഞ്ചിയും വിഗ്രഹവും തകർക്കാൻ ചിലർ നടത്തിയ ശ്രമം എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞതാണ് അക്രമത്തിൽ കലാശിച്ചതെന്ന് മന്ത്രി പറഞ്ഞു. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ മന്ത്രി ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിക്ക് നിർദ്ദേശം നൽകി. മന്ത്രിക്കൊപ്പം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫും ഉണ്ടായിരുന്നു.