photo

ചേർത്തല:കിൻഡർ വുമൻസ് ആശുപത്രിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഭൗമദിനം ആചരിച്ചു.കിൻഡറിൽ ജനിക്കുന്ന ഓരോ കുട്ടിയുടെയും കൂടെ ഒരു വൃക്ഷത്തൈ കൂടി വളർന്നു വരുന്ന പദ്ധതിയായ ഗ്രോ വിത്ത് കിൻഡർ കഴിഞ്ഞ ഒരു വർഷമായി നടപ്പാക്കി വരുന്നു.ഇതിന്റെ തുടർച്ചയെന്ന നിലയിൽ ഭൗമദിനത്തിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന എല്ലാ രോഗികൾക്കും ഓരോ വൃക്ഷത്തൈ വീതം വിതരണം ചെയ്തു.ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.എസ്.അനന്തൻ ഭൗമദിന സന്ദേശം നൽകി.ഡോ.രാജ് പ്രകാശ് ആശുപത്രി അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.ഡോ.അഭിഷേക് രാധാകൃഷ്ണൻ,ഡോ.ജെ.ആർ.രശ്മി,ഡോ. വിന്നി സൂസൻ,സീനിയർ മാനേജർ എൻ.ജിജേഷ് എന്നിവർ സംസാരിച്ചു.