lepracy

ചാരുംമൂട്‌: മാവേലിക്കര മണ്ഡലത്തിലെൽ ഏറ്റവും കുറവ് വോട്ടർമാരുള്ള നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ 151-ാം നമ്പർ ബൂത്തിൽ 88.49% പോളിംഗ് നടന്നു. ആകെയുള്ള 113 വോട്ടർമാരിൽ 100 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. സാനിട്ടോറിയം അന്തേവാസികൾക്കു മാത്രമായുള്ള ബൂത്താണിത്. അന്തേവാസികളിലധികവും പ്രായാധിക്യം കൊണ്ടും, അംഗവൈകല്യങ്ങൾ കൊണ്ടും നടക്കാൻ ബുദ്ധിമുട്ടുള്ളവരാണ്. വീൽ ചെയറുകളിലും, ഓട്ടോറിക്ഷകളിലുമൊക്കെയായാണ് ഇവർ പോളിംഗ് സ്റ്റേഷനി ലെത്തിയത്. മുമ്പ് രണ്ടായിരത്തോളം അന്തേവാസികൾക്ക് വോട്ടുണ്ടായിരുന്ന ബൂത്താണിത്.